Love Action Drama Malayalam Movie

Feature Film | 2019 | Comedy, Drama | 2h 22min
Critics:
കണ്ടുമറന്ന കഥായാത്രയിൽ കണ്ടിരിക്കാവുന്ന ലൗ ആക്ഷൻ ഡ്രാമ.
Sep 6, 2019 By GK

Where To Watch:
Streaming:
   Disney+hotstar
DVD Release: Dec 16 2019

ശ്രീനിവാസൻ കുടുംബത്തിലെ അവസാനത്തെയാളും സംവിധായകനായെത്തിയ ചിത്രമാണ് ലൗ ആക്ഷൻ ഡ്രാമ. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ സിനിമാലോകം ഉറ്റുനോക്കുന്ന ചിത്രം കൂടിയാണിത്. ഒരു അവധിക്കാല ചിത്രമെന്ന നിലയിൽ സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തുമ്പോൾ പ്രതീക്ഷകൾ വാനോളം തന്നെ. ആ പ്രതീക്ഷകൾ ഏറെക്കുറെ കാത്തു സൂക്ഷിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെ സമീപിച്ചാൽ തീർച്ചയായും ഇഷ്ട്ടമാകും ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാനചിത്രം.


ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ അതിനായി തയ്യാറാക്കിയ തിരക്കഥയാണെന്ന് പറയാതെ വയ്യ.എങ്കിലും ആ പോരായ്മകളെ സംവിധാനമികവുകൊണ്ട് മറികടക്കുവാൻ സാധിച്ചിട്ടുമുണ്ട് ഏറെക്കുറെ എന്നു പറയാം.മോഹൻലാൽ ശ്രീനിവാസൻ കോമ്പോകളെ വികലമായി അനുകരിക്കുവാനുള്ള നായകന്റെയും കൂട്ടുകാരന്റെയും പാഴ്ശ്രമങ്ങളും അലോസരമാകുന്നുണ്ട് ചിലപ്പോഴെങ്കിലും. നിവിൻ പോളി നയൻതാര കൂട്ടുകെട്ടിൽ ശ്രീനിവാസൻ മലയാളികൾക്ക് സമ്മാനിച്ച വടക്ക് നോക്കിയന്ത്രത്തിലെ ദിനേശന്റെയും ശേഭയുടെയും പേരുകൾ നൽകിയതു മുതൽ കച്ചവടത്തിന്റെ എല്ലാ സാധ്യതകൾ മുൻകൂട്ടി കണ്ടു എന്നത് ചുരുക്കം.


നയൻതാരയുടെ ശോഭ എന്ന കഥാപത്രത്തിെന് ഒട്ടും തന്നെ പുതുമ അവകാശപെടാൻ ഇല്ലാതെ പോയതിനെ സംവിധായകൻ അത് പ്രസന്റ് ചെയ്ത രീതികൊണ്ട് മറികടക്കുകയാണ് ഏറെക്കുറെ. പുതിയ നിയമം എന്ന ചിത്രത്തിന് ശേഷം നയൻതാര മലയാളത്തിൽ വീണ്ടുമെത്തിയിരിക്കുകയാണ് ലൗ ആക്ഷൻ ഡ്രാമയിലൂടെ.


തമിഴ്, ഹിന്ദി വിജയ ചിത്രങ്ങളുടെ ഫോർമുലതന്നെയാണ് ഈ സിനിമയും ഫോളോ ചെയ്യുന്നത്.ആദ്യാവസാനം വരെ കുഴപ്പങ്ങൾ ഉണ്ടെങ്കിലും കളർഫുള്ളായി നിലനിർത്തുവാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. നായികയായ ശോഭയുടെ ഫോട്ടോയിൽ കത്തി കുത്തിയിറക്കിക്കൊണ്ടാണ് ചിത്രത്തിന്റെ ആരംഭം.ശോഭയും ദിനേശനും ആദ്യമായി കണ്ടുമുട്ടുന്നതാകട്ടെ ദിനേശന്റെ കസിൻ സ്വാതിയുടെ കല്ല്യാണതലേന്നും. ശോഭയും കൂട്ടുകാരികളും ഫ്ലൈറ്റിൽ വന്നിറങ്ങി ദിനേശന്റെയും കല്ല്യാണപ്പെണ്ണിന്റെയും മറ്റൊരു ബന്ധുവായ സാഗറിനൊപ്പം (അജു വർഗ്ഗീസിന്റെ കഥാപാത്രം ) കല്ല്യാണ സ്ഥലത്തേക്ക് കാറിൽ പോകുമ്പോഴാണ് ദിനേശന്റെ പേര് ആദ്യമായി കേൾക്കുന്നത്. വളരെ മോശം അഭിപ്രായമാണ് അയാളെക്കുറിച്ച് എല്ലാവർക്കും മെന്ന് തുടർന്നങ്ങോട്ട് വ്യക്തമാകും ശോഭയ്ക്കും പ്രേക്ഷകർക്കും. അത്തരത്തിൽ മറ്റുള്ളവരാൽ മോശക്കാരനായി വാഴ്ത്തപ്പെടുന്ന ദിനേശനോട് ശോഭയ്ക്ക് എവിടെയോ ഇത്തിരി സോഫ്റ്റ്‌ കോണർ തോന്നി തുടങ്ങുന്നു. അയാളെ ശോഭ കല്ല്യാണവീട്ടിൽ വച്ചു കണ്ടു മുട്ടുമ്പോൾ പോലും സിമ്പതിയുടെ കണ്ണാലെയാണ് നോക്കിക്കാണുന്നത്.


താൻ വൺവേ പ്രേമം നടത്തിയ തന്റെ കസിനെ കെട്ടാൻ പോകുന്ന ചെറുക്കന് പണി കൊടുക്കാൻ തീരുമാനിക്കുകയും എന്നാൽ ആ പണി ആളുമാറി നായികയ്ക്ക് കിട്ടുകയും തുടർന്ന് അവൾക്കൊപ്പം ആശുപത്രിയിൽ ഒരു രാത്രി നിൽക്കുകയും ചെയ്യുന്നതോടെ ദിനേശനും ശോഭയോട് എവിടെയൊക്കയൊ അനുരാഗം തോന്നി തുടങ്ങുന്നതിന് കാരണമായി തീരുന്നു. ഏറെക്കുറെ അപ്നോർമ്മലായി വികളി പിടിച്ച സഞ്ചാരമാണ് നായകൻ സിനിമയിൽ ഉടനീളം നടത്തുന്നത്.ഏറെക്കുറെ മദ്യത്തെയും പുകവലിയെയും പ്രണയിക്കുന്നവരാണ് നായകനും കൂട്ടുകാരനും.നായികയോട് അയാൾക്ക് പ്രണയമാണെന്ന് സംവിധായകനും കൂട്ടരും പറയാൻ ശ്രമിക്കുമ്പോൾ അത്തരത്തിൽ ഡീപ്പായ ഒരു പ്രണയമൊന്നും പ്രേക്ഷകന് കിട്ടുന്നുണ്ടോ എന്ന കാര്യത്തിൽ വലിയ സംശയം തന്നെ ബാക്കി നിൽക്കുന്നു.


സ്വാതിയുടെ കല്ല്യാണത്തിന് ശേഷം ശോഭ ചെന്നെയിലേക്ക് തിരിച്ചു പോകുന്നു.സിമ്പതിയുടെ പുറത്ത് അവൾ ദിനേശന് മെസേജ് അയക്കുന്നു. തുടർന്നങ്ങോട്ട് അയാൾ ശോഭയെ പ്രണയിക്കുവാൻ വേണ്ടി മാത്രം കാരണമുണ്ടാക്കി ചെന്നെയ്ക്ക് വണ്ടി കയറുകയാണ്. ഒപ്പം അയാളുടെ വാലു പോലെ സാഗറും . അവിടെ അവരുടെ പ്രണയ സഞ്ചാരവഴിയിൽ ഉണ്ടാകുന്ന പ്രതിസന്ധികളും അതിനെ അവർ എങ്ങനെ മറികടന്നൊന്നാകുമെന്നതാണ് ചിത്രം പറയുന്നത്.


എത്രയോ തമിഴ് മലയാളം ചിത്രങ്ങളിൽ കണ്ടു മറന്ന കഥാ സഞ്ചാരമാണെങ്കിലും അതിനെയെല്ലാം മെയിക്കിങ്ങിനാൽ മറികടക്കുകയാണ് ചെയ്തിരിക്കുന്നത്. യുവാക്കളാകും ഈ സിനിമ കൂടുതൽ ഇഷ്ട്ടത്തോടെ സ്വീകരിക്കുക എന്നാണ് തോന്നുന്നത്. ഷാൻ റഹ്മാൻ ചിത്രത്തിനായി ഒരുക്കിയ പാട്ടുകൾ ഒന്നും ഭയങ്കരമായി ഫീൽ തരാതെ പോയെന്നതും നിരാശയായി തോന്നി. എന്നാൽ ചിത്രത്തിന്റെ സഞ്ചാരവഴിയിൽ പശ്ചാത്തല സംഗീതം കരുത്ത് കാട്ടുന്നു മുണ്ട്.


ജോമോനും-റോബീവർഗ്ഗീസും ചേർന്ന് ഒരുക്കിയ വിഷ്വലുകളും ചിത്രത്തിന് തുണയാകുന്നുണ്ട് .വിവേക് ഹർഷന്റെ ചിത്രസംയോജനവും ചിത്രത്തിന് മറ്റൊരു തരത്തിൽ തുണയാകുന്നുണ്ട്.


നയൻതാരയ്ക്ക് ശോഭയെന്ന കഥാപാത്രം ഒട്ടും വെല്ലുവിളി ഉയർത്തുന്നതായില്ല. ഒത്തിരി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച അവർക്ക് ശോഭ ഒരു സാധാരണ കഥാപാത്രമായി പോയി എന്നത് മുഴച്ചു നിൽക്കുന്നു. നയൻതാരയുടെ കഥാപാത്രമായ ശോഭയുടെ അച്ഛനായാണ് ചിത്രത്തിൽ ശ്രീനിവാസൻ എത്തുന്നത്. മല്ലികാ സുകുമാരനാണ് നിവിൻ പോളിയുടെ ദിനേശന്റെ അമ്മയായി എത്തുന്നത്. ആ വേഷം അവർ മോശമല്ലാതെ തന്നെ ചെയ്തിട്ടുണ്ട്.വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രവും ശ്രദ്ധേയമാണ്.


ഒരൊറ്റ സീനിൽ വന്നു പോകുന്ന സംവിധായകൻ ബേസിൽ ജോസഫും, ജൂഡ് ആന്റണി, ബിജു സോപാനം, രൺജി പണിക്കർ ,ധന്യ ബാലകൃഷ്ണൻ, സുന്ദർരാമു, ഗായത്രി ഷാൻ, മൊട്ടരാജേന്ദ്രൻ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളെ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ. മറ്റു അവധിക്കാല റിലീസുകൾ കൂടി എത്തുമ്പോൾ ബോക്സ് ഓഫീസിൽ ചിത്രത്തിന്റെ അവസ്ഥ എന്താകുമെന്നറിയാം.

GK

OTHER REVIEWS
   

MOVIE REVIEWS