Pattabhiraman Malayalam Movie

Feature Film | 2019
Critics:
Audience:
കാലിക പ്രസക്തമെങ്കിലും അവതരണത്തിലെ പാളിച്ചകൾ കൊണ്ട് കല്ലുകടി ഏറ്റുവാങ്ങി "പട്ടാഭിരാമൻ". ജയറാമിന്റെ ഹിറ്റ് ചിത്രത്തിനായി ഇനിയും കാത്തിരിക്കാം.
Aug 23, 2019 By GK

Where To Watch:
Streaming:
   MXPLAYER
DVD Release: Nov 08 2019

ജയറാം എന്ന ജനപ്രീയതാരത്തെ കുടുംബ പ്രേക്ഷകർക്ക് എന്നും ഇഷ്ട്ടമാണ്. ആ ജനപ്രീതിയിൽ നിന്നു കൊണ്ട് സാമൂഹിക പ്രസക്തമായൊരു കഥ പറയുന്ന ചിത്രമാണ് പട്ടാഭിരാമൻ. തിങ്കൾ മുതൽ വെള്ളി വരെ, ആട്പുലിയാട്ടം എന്നി ചിത്രങ്ങൾക്ക് ശേഷം കണ്ണൻ താമരക്കുളം, ദിനേഷ് പള്ളത്ത്, ജയറാം എന്നിവർ ഒന്നിക്കുന്ന ചിത്രമാണിത്.


സാമൂഹിക പ്രസ്തകതമായ വിഷയം കൈകാര്യം ചെയ്യുന്ന ചിത്രമാണെങ്കിലും കൃത്യമായ സഞ്ചാരവഴി ഒരുക്കുന്നതിൽ ചിത്രം പാടെ പരാജയമായി പോയി എന്നത് പറയാതെവയ്യ. സമൂഹത്തെ ഒന്നാകെ അപകടകരമായ രോഗങ്ങളിലേക്ക് തള്ളിവിടുന്ന മായംകലർന്ന ഭക്ഷ്യവസ്തുക്കൾ എങ്ങനെയെല്ലാം മനുഷ്യരെ മാരകമായ രോഗാവസ്ഥകളിലേക്ക് തള്ളിവിടും എന്ന് കാട്ടിതരികയാണ് സംവിധായകനും ടീമും പട്ടാഭിരാമനിലൂടെ.


അതിഭീകരമായ ബിൽഡപ്പുകൾ ഒട്ടുമില്ലാതെ ടൈറ്റിൽ സോങ്ങിനിടയിലാണ് ചിത്രത്തിൽ പട്ടാഭിരാമനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. ഭക്ഷണത്തെ സ്നേഹിക്കുന്ന പചകക്കാരന്റെ വേഷമാണ് അപ്പോൾ പട്ടാഭിരാമന്. കുടുംബപരമായി കിട്ടിയ കൈപുണ്യമാണ് അയാൾക്ക്. യഥാർത്ഥത്തിൽ അയാൾ പാചകക്കാരനല്ല ഹെൽത്ത് ഇൻസ്പെക്ടറാണ്. കൈക്കൂലി വാങ്ങാത തിനാൽതന്നെ മറ്റുള്ളവരുടെ കണ്ണിലെ കരടുമാണയാൾ. പട്ടാഭിരാമൻ സ്ഥലം മാറി തിരുവനന്തപുരത്ത് എത്തുന്നതോടെയാണ് ചിത്രം അതിന്റെ ശരിയായ യാത്ര തുടങ്ങുന്നത്.


ഷീലുഎബ്രഹാം, മിയാ ജോർജ്ജ് എന്നിവരാണ് ചിത്രത്തിൽ ജയറാമിന്റെ നായികമാർ. മിയ ആദ്യമായി നെഗറ്റീവ് ഛായയുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ചാനൽ അവതാരികയുടെ വേഷമാണ് മിയ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.


മലയാളികൾക്ക് സുപരിചിതരായ ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവർക്ക് എല്ലാം കൃത്യമായ പരിഗണന കിട്ടാതെ പോയി എന്ന പോരായിയുണ്ട്. നന്ദുവിന്റെ രാമൻ നായർ, ബൈജു സന്തോഷ് അവതരിപ്പിച്ച വത്സൻ, ഹരീഷ് കാണാന്റെ ഷുക്കൂർ, ധർമ്മജൻ ബോൾഗാട്ടിയുടെ സുനി മോൻ എന്നിവർ ചേരുമ്പോൾ ചില നേരമെങ്കിലും ചിരിക്കുള്ള വഴിയാകുന്നുണ്ട്.


താരങ്ങളെ കൃത്യമായ രീതിയിൽ സംവിധായകൻ ഉപയോഗപ്പെടുത്തിയോ എന്നത് സംശയമാണ്. സായ്കുമാർ, ദേവൻ, ജനാർദ്ദനൻ, പ്രേംകുമാർ എന്നി കഴിവുള്ളതാരങ്ങൾ ഉണ്ടായിട്ടും അവർക്ക് കൂടുതൽ ഒന്നും ചെയ്യാൻ ഇല്ലാതെ പോയി ചിത്രത്തിൽ. ഒട്ടുമിക്കവരും അമിതാഭിനയത്തിലേക്ക് വീണുപോകുന്നുണ്ട് പലപ്പോഴും. അതിന് ഉദാഹരണങ്ങളാണ് ഇ എ രാജേന്ദ്രൻ, മായാവിശ്വനാഥ് എന്നിവരുടെ പ്രകടനങ്ങൾ. അത്തരത്തിലുള്ള രീതി തീയറ്റർ കാഴ്ച്ചയിൽ അരോജകമാണെന്നത് പറയാതെവയ്യ. അതിന് അകമ്പടിയായെത്തുന്ന പശ്ചാത്തല സംഗീതവും പ്രേക്ഷകർക്ക് പലപ്പോഴും മടുപ്പുളവാക്കാൻവഴിയൊരുക്കുന്നു എന്നത് സത്യമാണ്.


കൈതപ്രം എഴുതി എം ജി ശ്രീകുമാർ ആലപിച്ച 'ഉണ്ണിഗണപതിയെ' എന്ന ഗാനം മനോഹരമായിട്ടുണ്ട്. ടൈറ്റിലുകൾക്ക് അകമ്പടിയായാണ് ചിത്രത്തിൽ ആ ഗാനം ഉൾക്കൊള്ളിച്ചിരിക്കുന്നത്.ഏറെ നാളുകൾക്ക് ശേഷമാണ് കൈതപ്രം ഒരു ചിത്രത്തിന് വേണ്ടി പാട്ടെഴുതിയിരിക്കുന്നത്.


പ്രമേയപരമായി ചിത്രത്തിന് നേരത്തെ പുറത്തിറങ്ങി സൂപ്പർ ഹിറ്റായ വേലൈക്കാരൻ എന്ന തമിഴ് സിനിമയോട് സാമ്യം ഉണ്ട്. എന്നാൽ വേലൈക്കാരനെ പോലെ ഏവർക്കും ഇഷ്ട്ടമാകുമോ പട്ടാഭിരാമനെ എന്നത് സംശയമാണ്.തിരക്കഥയിൽ വന്ന പോരായ്മകളാണ് അത്തരമൊരവസ്ഥയ്ക്ക് കാരണം. ഏറെക്കുറെ പ്രവചന സാധ്യമായ തിര നാടകമാണ് ചിത്രത്തിന്റെത്.ടെലിവിഷൻ സീരിയലുകൾ കാണുന്നവർക്ക് ഇഷ്ട്ടമാകുന്ന രീതിയെന്ന് പറയാം.


ഏറെക്കുറെ നായകന്റെ നീതിക്ക് വേണ്ടിയുള്ള ഒറ്റയാൾ പോരാട്ടമാണ് ചിത്രത്തിന്റെ കഥാവഴി.ആദ്യ പകുതിയിലെ നാടകീയതകൾക്ക് ശേഷം ചിത്രം ത്രില്ലർ സ്വഭാവത്തിലേക്ക് വഴിമാറുകയാണ്. ഏറെ പാരമ്പര്യമുള്ള ഭക്ഷ്യോൽപാദന കമ്പനിയുടെ തട്ടിപ്പുകൾ തുറന്നു കാട്ടാനുള്ള സമൂഹത്തിന്റെ നന്മയാഗ്രഹിക്കുന്ന ഒരു സാധാരണക്കാരനായ സർക്കാർ ഉദ്യോഗസ്ഥന്റെ ശ്രമമാണത്. എന്നാൽ അയാളുടെ ശ്രമങ്ങളെയെല്ലാം തന്ത്രപൂർവ്വം അവർ ഇല്ലാതാക്കുകയും സമൂഹത്തിനു മുന്നിൽ കുറ്റവാളിയാക്കി തീർക്കുകയും ചെയ്യുന്നു. അതിനെയെല്ലാം മറികടന്ന് പട്ടാഭിരാമൻ തന്റെ ലക്ഷ്യത്തിൽ എത്തുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. കുറ്റവാളിയെന്ന കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ അയാൾ തിരഞ്ഞെടുക്കുന്ന വഴികളാണ് ചിത്രത്തിന്റെ രണ്ടാം പകുതിയെ ശ്രദ്ധേയമാക്കുന്നത്.


ഷീലു എബ്രഹാമാണ് ചിത്രത്തിൽ ജയറാമിന്റെ ഭാര്യ വിനിതയായി എത്തുന്നത്.തിരുവനന്തപുരം ഭാഷ സംസാരിക്കുവാനുള്ള ഷീലുവിന്റെ ശ്രമം അമ്പെപരാജയമായി പോയി. അതുപോലെ ചായക്കടക്കരനായി എത്തിയ സുധീർകരമനയുടെ തിരുവനന്തപുരം വർത്തമാനങ്ങളും.പാർവ്വതി നമ്പ്യാർ അവതരിപ്പിച്ച കഥാപാത്രത്തിന് ഒട്ടും പൂർണ്ണതയില്ലാത്ത അവസ്ഥയാണ്. പട്ടാഭിയെ സഹായിക്കാനായി മാത്രം സൃഷ്ട്ടിച്ച ഒരു കഥാപാത്രം എന്നു പറയാം. രമേഷ് പിഷാരടിയുടെ നല്ലവനായ ഉണ്ണി ഈ ചിത്രത്തിലുമുണ്ട് എന്നാൽ അയാളെ വച്ച് ചിരിയുണാർത്താനായി ഉണ്ടാക്കിയ രംഗങ്ങൾ അത്രകണ്ട് ഏറ്റില്ല എന്നു പറയാം. വി ജയപ്രകാശിനെ പോലെ ഒരു നടനെ അന്യഭാഷയിൽ നിന്ന് കൊണ്ടുവന്നിട്ടും വലിയ രീതിയിൽ ഉപയോഗപ്പെടുത്താൻ അണിയറ പ്രവർത്തകർക്ക് സാധിക്കാതെ പോയി. മറ്റു ഭാഷകളിലും മലയാളത്തിലും തന്നെ കരുത്തുറ്റ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹത്തിന് പട്ടാഭിയിലെ കെ ആർ കെ എന്ന കഥാപാത്രം ഒട്ടും ഗുണം ചെയ്യുന്നതായില്ല എന്നു പറയാം.


ഏറെക്കുറെ ടെലിവിഷൻ കാഴ്ച്ചയ്ക്ക് പറ്റുന്ന രീതിയിലാണ് ചിത്രത്തിലെ ഓരോ രംഗങ്ങളും ഛായാഗ്രാഹകൻ പകർത്തിയിരിക്കുന്നത് എന്നതാണ് ചിത്രീകരണത്തിലെ തീയറ്റർ കാഴ്ച്ചയ്ക്കുള്ള പോരായ്മയായി തോന്നിയത്. അനുമോൾ, തെസ്നിഖാൻ, കലാഭവൻ പ്രജോദ്, ജയൻ ചേർത്തല, മാധുരി,ബിജു പപ്പൻ,അമ്പാടി,ഭദ്ര വെങ്കിടേഷ്,സതി പ്രേംജി,ബാലാജി ശർമ,ഷൈജു കെ എസ് ,വിജയകുമാർ, ദിനേഷ് പണിക്കർ തുടങ്ങിയവരാണ് പട്ടാഭിരാമനിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.പ്രതീക്ഷകൾ ഇല്ലാതെ ഈ ചിത്രത്തെ സമീപിക്കുന്നവർക്ക് സിനിമ ഇഷ്ട്ടമായെക്കും.

GK

   

MOVIE REVIEWS