50-ാം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

Oct 13, 2020 SKS50-ാം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച ചിത്രം വാസന്തി. മികച്ച നടനുള്ള പുരസ്കാരം സുരാജ് വെഞ്ഞാറമൂടും മികച്ച നടിയ്ക്കുള്ള പുരസ്കാരം കനി കുസൃതിയും നേടി. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളാണ് സുരാജിനെ അവാർഡ് നേടിക്കൊടുത്തത്. ‘ബിരിയാണി’ എന്ന ചിത്രത്തിലെ പ്രകടനമാണ് കനിയെ മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹയാക്കിയത്. മികച്ച സംവിധാകൻ ലിജോ ജോസ് പെല്ലിശ്ശേരി. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിലും, പ്രത്യേക ജൂറി പരാമർശത്തിന് നിവിൻ പോളിയും തിരഞ്ഞെടുക്കപ്പെട്ടു.


2019 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ


മികച്ച ചിത്രം: വാസന്തി (റഹ്മാൻ ബ്രദേഴ്സ്)


മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചീര (മനോജ് കാന)


മികച്ച നടന്‍: സുരാജ് വെഞ്ഞാറമൂട് (ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി)


മികച്ച നടി: കനി കുസൃതി (ബിരിയാണി)


മികച്ച സംവിധാകൻ: ലിജോ ജോസ് പെല്ലിശ്ശേരി


മികച്ച സ്വഭാവ നടന്‍: ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്സ്)


മികച്ച സ്വഭാവ നടി: സ്വാസിക (വാസന്തി)


മികച്ച ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ്


മികച്ച തിരക്കഥാകൃത്ത്: റഹ്മാൻ ബ്രദേഴ്സ് (വാസന്തി)


മികച്ച ചിത്രസംയോജകൻ: കിരണ്‍ദാസ്


മികച്ച കുട്ടികളുടെ ചിത്രം: നാനി


മികച്ച ബാലതാരം (ആൺകുട്ടി): വാസുദേവ് സജീഷ് മാരാർ


മികച്ച ബാലതാരം (പെൺകുട്ടി): കാതറീൻ വിജി


മികച്ച നവാഗത സംവിധായകന്‍: രതീഷ് പൊതുവാൾ (ആൻഡ്രോയിഡ് കുഞ്ഞപ്പൻ)


മികച്ച ക്യാമറാമാൻ: പ്രതാപ് വി നായർ (ഇടം, കെഞ്ചീര)


മികച്ച സംഗീതസംവിധായകന്‍: സുഷിൻ ശ്യാം (കുമ്പളങ്ങി നൈറ്റ്സ്)


പിന്നണി ഗായകന്‍: നജീം അർഷാദ് (കെട്ട്യോളാണ് മാലാഖ)


പിന്നണി ഗായിക: മധുശ്രീ നാരായണൻ


മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പുരുഷൻ): വിനീത് (ലൂസിഫർ, മരക്കാർ)COMMENTS
More News