അർജ്ജുൻ അശോകൻ നായകൻ ; 'മെമ്പർ രമേശൻ 9-ാം വാർഡ്'.

Jan 6, 2020 NR


യുവതാരങ്ങൾക്കിടയിൽ ശ്രദ്ധേയനായ അർജ്ജുൻ അശോകൻ നായകനാകുന്ന പുതിയ ചിത്രമാണ് മെമ്പർ രമേശൻ 9-ാം വാർഡ്. ചെമ്പൻ വിനോദ്, സാബുമോൻ, ശബരീഷ് വർമ്മ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ ഗായത്രി അശോക് നായികയായി എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടോവിനോ തോമസ് പുറത്തുവിട്ടു.


ഇന്ദ്രൻസ്, മമ്മുക്കോയ, സാജു കൊടിയൻ, ജോണി ആന്റണി, ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയവർ മറ്റ് വേഷങ്ങളിൽ എത്തുന്നു. ബോബൻ & മോളി എന്റർടൈൻമെന്റ്സ് ന്റെ ബാനറിൽ ബോബൻ,മോളി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നവാഗതരായ ആന്റോ ജോസ് പെരേര യും എബി ട്രീസ പോൾ ഉം ചേർന്ന് രചന നിർവഹിച്ച് സംവിധാനം ചെയ്യുന്നു. എക്സികുട്ടീവ് പ്രൊഡ്യൂസർ: ജോഷി തോമസ് പള്ളിക്കൽ. ഛായഗ്രാഹകൻ: എൽദോ ഐസക്ക്, സംഗീതം: കൈലാസ് മേനോൻ എഡിറ്റിങ്ങ്: ദീപു ജോസഫ്, കോസ്റ്റ്യൂം: മെൽവി, ആർട്ട്: പ്രദീപ്.എം.വി, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ: ജോബ് ജോർജ്ജ്, ക്രിയേറ്റീവ് അഡ്മിനിസ്ട്രേറ്റർ: ഗോകുൽനാഥ്.ജി


ഗാനരചനയ്ക്ക് പുറമെ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ ആയും ശബരീഷ് വർമ്മ പ്രവർത്തിക്കുന്നു. ഗ്രാമ പശ്ചാതലത്തിൽ കഥ പറയുന്ന ഒരു മുഴുനീള പൊളിറ്റിക്കൽ ഫാമിലി എന്റർടൈനറാണ് മെമ്പർ രമേശൻ 9-ാം വാർഡ്. ജനുവരി അവസാനവാരം ചിത്രീകരണം തുടങ്ങും. Click the Movie button below for more info:
Member Ramesan


COMMENTS
More News