ഹലാൽ ലൗ സ്റ്റോറി ചിത്രീകരണം ആരംഭിച്ചു

Nov 18, 2019 SKSപപ്പായ ഫിലിംസിന്റെ ബാനറിൽ സക്കരിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഹലാൽ ലൗ സ്റ്റോറി’യുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. സക്കരിയയുടെ പിതാവ് മുഹമ്മദ് കുട്ടി സ്വിച്ച്ഓൺ കർമം നിർവഹിക്കുകയും സംവിധായകൻ മധു സി നാരായണൻ ആദ്യക്ലാപ്പടിക്കുകയും ചെയ്തു.


ആഷിഖ് അബു, ഹർഷാദ് അലി, ജസ്ന അഷീം എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുഹ്സിൻ പരാരിയും സക്കരിയ മുഹമ്മദും ചേർന്നാണ് രചിച്ചിരിക്കുന്നത്. അജയ് മേനോൻ ആദ്യമായി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ബിജിബാലും ഷഹബാസ് അമനും സംഗീതമൊരുക്കുന്നു.


ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്ജ്, ഷറഫുദ്ദീൻ, ഗ്രെയ്സ് ആന്റണി തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അണിനിരക്കുന്നു. Click the Movie button below for more info:
Halal Love Story


COMMENTS
More News