ജാക്ക് & ഡാനിയേലിനു ക്ലീൻ U സർട്ടിഫിക്കറ്റ്

Nov 6, 2019 SKS


ജനപ്രിയ നായകൻ ദിലീപും തമിഴിലെ എക്കാലത്തെയും ആക്ഷൻ കിംഗ് അർജുൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എസ് എൽ പുറം ജയസൂര്യ അവതരിപ്പിക്കുന്ന ജാക്ക് & ഡാനിയേൽ സെൻസറിങ് പൂർത്തിയായി. ചിത്രം നവംബർ 16 -ന് റിലീസ് ചെയ്യും.


ജാക്ക് & ഡാനിയേൽ കേവലം ആക്ഷൻ മാത്രമല്ല, നർമ്മവും വികാരവുമുള്ള ഒരു മൈൻഡ് ഗെയിമാണെന്ന് ദിലീപ് അഭിപ്രായപ്പെടുന്നു. അഞ്ചു കുര്യൻ, സൈജു കുറുപ്പ്, ദേവൻ, അശോകൻ എന്നിവരാണ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസ് ആണ് ചിത്രം നിർമിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകുന്നു. ഛായാഗ്രഹണം ശിവകുമാർ വിജയൻ നിർവഹിക്കുമ്പോൾ ജോൺകുട്ടി ചിത്രസംയോജനം നിർവഹിക്കുന്നു. കല സംവിധാനം ജോസഫ് നെല്ലിക്കൽ.


ദിലീപിന്റെ ശുഭരാത്രിയാണ് ഏറ്റവും പുതിയതായിട്ടു റിലീസ് ചെയ്തത്. അദ്ദേഹത്തിന്റെ പ്രൊഫസർ ഡിങ്കന്റെ ചിത്രീകരണം പുരോഗമിക്കുന്നു. എസ് എൽ പുറം ജയസൂര്യയുടെ സംവിധാന അരങ്ങേറ്റം തന്നെ ദിലീപ് ചിത്രം സ്പീഡ് ട്രാക്ക് ചെയ്തു കൊണ്ടാണ്. അതിനു ശേഷം മോഹൻലാലിനെ നായകനാക്കി ഏയ്ഞ്ചൽ ജോൺ സംവിധാനം ചെയ്തു.


കുടുംബപ്രേക്ഷകർക്ക് ഒത്തൊരുമിച്ചു ആസ്വദിക്കാൻ പറ്റുന്ന ഒരു മികച്ച ചിത്രം ആയിരിക്കും ജാക്ക് & ഡാനിയേൽ. യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂറും 35 മിനുറ്റുമാണ്. Click the Movie button below for more info:
Jack & Daniel


COMMENTS
More News