ജേർണി'യുമായി ശ്രീനാഥ് ഭാസിയും കൂട്ടരും.

Sep 23, 2022 NRപ്രശസ്ത യുവതാരം ശ്രീനാഥ്‌ ഭാസി നായകനാകുന്ന പുതിയ ചിത്രം ജേർണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. 'ത്രയം', 'നമുക്ക് കോടതിയിൽ കാണാം' എന്നീ ചിത്രങ്ങൾക്ക് ശേഷം സഞ്ജിത് ചന്ദ്രസേനൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജേർണി'.


മോഷ പറയുടെ ബാനറിൽ ശ്രീനാഥ്‌ ഭാസിയും കിഷ്കിന്ധ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജിത് ചന്ദ്രസേനൻ, മാത്യു പ്രസാദ്, സാഗർ ദാസ് എന്നിവരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റോഡ് മൂവി ആയി ഒരുങ്ങുന്ന ചിത്രത്തിൽ ധനേഷ് ആനന്ദ്, സാം സിബിൻ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു. പുതുമുഖമായിരിക്കും നായികയായി എത്തുക.


ഹോം, മേപ്പടിയാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാഹുൽ സുബ്രമണ്യൻ ആണ് ജേർണിക്ക് വേണ്ടി സംഗീതം ഒരുക്കുന്നത്. മാത്യു പ്രസാദ് ക്യാമറയും സാഗർ ദാസ് എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു.


തെന്നിന്ത്യയിലെ പ്രശസ്ത കോസ്റ്റൂമ് ഡിസൈനർ ആയ ഉത്തര മേനോൻ വസ്ത്രാലങ്കാരം നിർവഹിക്കുന്ന ചിതത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ധനേഷ് ആനന്ദ് ആണ്.


പ്രൊഡക്ഷൻ കണ്ട്രോളർ നിജിൽ ദിവാകരൻ, ആർട്ട് അരുൺ തിലകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിവേക് വിനോദ്. അസിസ്റ്റന്റ് ഡയറക്റ്റേഴ്‌സ് സുജിത് സുരേന്ദ്രൻ, അർജുൻ ആസാദ്. വിഎഫ്എക്‌സ് ഐഡന്റ് ലാബ്‌സ്, ഓൺലൈൻ പി ആർ ഡി.എം, ഡിസൈൻ മാ മി ജോ. Click the Movie button below for more info:
Journey


COMMENTS
More News