 
            
‘കുമാരി' ആരാണ്? കുമാരി ഒക്ടോബർ 28ന്
Sep 30, 2022 NRഭൂപടങ്ങൾക്ക് അറിയാത്ത ലോകത്തിലേക്ക് വന്നു കയറുന്ന ആ ‘കുമാരി’ ആരാണ്?
ശാപം നിറഞ്ഞ മണ്ണിലേക്ക് വന്ന കുമാരിയുടെ കഥ പൃഥ്വിരാജ് പറയുമ്പോൾ എങ്ങനെ ഉണ്ടാവും? രണം എന്ന ചിത്രത്തിന് ശേഷം നിർമൽ സഹദേവ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കുമാരിയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നിഗൂഢത നിറഞ്ഞ ടീസർ പ്രേക്ഷകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. കാഞ്ഞിരങ്ങാട് എന്ന ഗ്രാമത്തിലേക്ക് വരുന്ന കുമാരിയുടെ കഥ വായിക്കുന്നതും വിവരിക്കുന്നതും പൃഥ്വിരാജ് ആണ്. കുമാരിയായി എത്തുന്ന ഐശ്വര്യ ലക്ഷ്മിയുടെ കരിയർ ബെസ്റ്റ് ആയിരിക്കും ഇതെന്ന് ട്രെയിലറിൽ സൂചിപ്പിക്കുന്നു. ചിത്രം ഒക്ടോബർ 28ന് തിയേറ്ററുകളിൽ എത്തും.
ദൂരെ വടക്ക് ആകാശം മുട്ടുന്ന ഇല്ലിമലയ്ക്കപ്പുറം, ഭൂപടങ്ങൾക്ക് അറിയാതൊരു ലോകം.ഇല്ലിമല കാടിന്റെ നിഴൽ പോലെ ശാപം പതിഞ്ഞൊരു മണ്ണ് 'കാഞ്ഞിരങ്ങാട്'. പ്രാണം കൊടുത്തു ആചാരങ്ങൾ നടത്തണമെന്ന് ചൊല്ലി പഠിച്ച അവിടേക്ക് കുമാരി വരുന്നു.. പേടിപ്പെടുത്തുന്ന ടീസറിലെ വിവരണം പോലെ കുമാരി ഒരു മിസ്റ്ററി ത്രില്ലർ ഗണത്തിൽ പ്പെടുന്ന ചിത്രമെന്ന് സൂചനയുണ്ട്. പ്രേക്ഷകരില്‍ ഭയവും ഉദ്വേഗവും ആവോളം നിറയ്ക്കാൻ കുമാരിയുടെ ടീസറിന് സാധിച്ചിട്ടുണ്ട്. ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായിരിക്കണം കുമാരി കാഞ്ഞിരങ്ങാട് എത്തുന്നത്.ഓരോ കാഴ്ചകളെയും കൗതുകത്തോട് നോക്കുന്ന കുമാരിയെ നമുക്ക് ടീസറിൽ കാണാൻ കഴിയും. ശാപം പേറിയ ആ മണ്ണിന് കുമാരിയുടെ ജീവന്റെ വില ഉണ്ടായിരുന്നു. അവിടം അവളുടെ വരവിനായി കാത്തിരിക്കുകയായിരുന്നു നൂറ്റാണ്ടുകളായി.കുമാരി ആ ലോകത്തോട് പെട്ടന്ന് തന്നെ ഇഴുകി ചേരുന്നുണ്ട്.എന്നാൽ അവിടെ മുറിഞ്ഞു പോകുന്ന ടീസറിലെ ആ കഥയ്ക്കായി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും.
ടൈറ്റില്‍ റോളിലെത്തുന്ന ഐശ്വര്യ ലക്ഷ്മിക്കൊപ്പം , ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, ജിജു ജോൺ, തൻവി രാം, സ്പടികം ജോർജ്ജ്, രാഹുൽ മാധവ്, ശിവജിത്, ശ്രുതി മേനോൻ, ശൈലജ കൊട്ടാരക്കര എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് കുമാരി അവതരിപ്പിച്ചിരിക്കുന്നത്. ദ ഫ്രെഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത് സാരംഗ്, ജേക്സ് ബിജോയ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുല പിനപല, ജിൻസ് വർഗീസ് എന്നിവരാണ് സഹനിർമാതാക്കൾ.
അബ്രഹാം ജോസഫ് ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു. കൈതപ്രം, ജ്യോതിഷ് കാശി, ജോ പോൾ എന്നിവരുടേതാണ് വരികൾ. ശ്രീജിത് സാരംഗ് ആണ് എഡിറ്റിങ്ങും കളറിങ്ങും. ജേക്സ് ബിജോയും മണികണ്ഠൻ അയ്യപ്പയും ചേർന്നാണ് പശ്ചാത്തലസംഗീതം. സംഘട്ടനം -ദിലീപ് സുബ്ബരായൻ. മേക്ക് അപ്പ് -അമൽ ചന്ദ്രൻ.        Click the Movie button below for more info:
        Kumari
        
Aishwarya Lekshmi Pictures
More News
 
                             
                         
                         
                         
                         
                         
                                
                             
                                
                             
                                
                             
                                
                             
                                
                             
                                
                             
                                
                             
                                
                             
                                
                             
                                
                            