മാലികിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മാലികിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Jan 18, 2020 SKS

ഫഹദ് ഫാസില്‍ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് പുറത്തിറക്കിയത്.



25 കോടി മുതല്‍ മുടക്കില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ വലിയ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഫഹദ് ഫാസിലിനൊപ്പം ബിജു മേനോന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, അപ്പനി ശരത്ത്, ഇന്ദ്രന്‍സ്, നിമിഷ സജയന്‍ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. സാനു ജോണ്‍ വര്‍ഗീസ് ആണ് മാലിക്കിന്റെ ക്യാമറ, സുഷിന്‍ ശ്യാം സംഗീതം, അന്‍വര്‍ അലി ഗാനരചന നിര്‍വഹിക്കുന്നു.കല സംവിധാനം ദേശിയ അവാർഡ് ജേതാവ് സന്തോഷ് രാമൻ നിർവഹിക്കുന്നു. ഏപ്രിലിന് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തും Click the Movie button below for more info:
Malik



More News