‘പന്ത്രണ്ടാമനുമായി' മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു.

Jul 5, 2021 SKSദൃശ്യം 2, റാം തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ‘12th മാൻ’ (പന്ത്രണ്ടാമൻ) എന്നാണ് ചിത്രത്തിന്റെ പേര്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന സസ്പെൻസ് നിറഞ്ഞ ചിത്രമാകും എന്ന് ജീത്തു ജോസഫ് പറയുന്നു. സിനിമാ ചിത്രീകരണത്തിന് സർക്കാർ അനുമതി നൽകിയാലുടൻ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് ജിത്തു ജോസഫ് പറഞ്ഞു. ദൃശ്യം 2വിന്റെ പിന്നിൽ പ്രവർത്തിച്ച സാങ്കേതിക പ്രവർത്തകർ ഈ ചിത്രത്തിലും അണിനിരക്കും. എഡിറ്റിങ് വി.എസ്. വിനായക്, ഛായാഗ്രഹണം സതീഷ് കുറുപ്പ്, പശ്ചാത്തല സംഗീതം അനിൽ ജോൺസൺ, പ്രൊഡക്‌ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, കോസ്റ്റ്യൂംസ് ലിന്റാ ജീത്തു.


അതേസമയം മോഹൻലാൽ നായകനാകുന്ന പ്രിയദർശന്റെ 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം','നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' തുടങ്ങിയ സിനിമകൾ റിലീസിന് തയാറെടുക്കുകയാണ്. Click the Movie button below for more info:
12th Man


COMMENTS
More News