Finals Malayalam Movie Review

Feature Film | U | Drama, Sports | 2h 2min
Critics:
Audience:
ഇടറിവീഴുമ്പോൾ ഓടിജയിക്കാനുള്ള ആവേശം പകരുന്ന "ഫൈനൽസ്". മനോഹരമായ ചലച്ചിത്രം.
Sep 7, 2019 By GK

വ്യത്യസ്തമാർന്ന ആഖ്യാനശൈലികൊണ്ട് ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷകരെ ഒപ്പം കൂട്ടാൻ സാധിക്കുക എന്നത് വലിയ കാര്യമാണ്. നവാഗതനായ പി ആർ അരുൺ രചനയും സംവിധാനം ഒരുക്കിയ ഫൈനൽസ് എന്ന ചിത്രം കാണുന്ന ഏതൊരു സിനിമ പ്രേമിക്കും ഇത് മനസ്സിലാകും. അത്രമേൽ ഉള്ളു നിറയ്ക്കുന്നുണ്ട് രജിഷ വിജയൻ കേന്ദ്ര കഥാപാത്രമായെത്തിയ ഫൈനൽസ് എന്ന ചിത്രം. 'ഫൈനൽസ്' പറയുന്നത് മനുഷ്യ ജീവിതത്തിൽ നിന്ന് കണ്ടെടുത്തൊരു കഥയാണ്.


സുരാജ് വെഞ്ഞാറുമ്മൂട് എന്നതാരത്തിന്റെ വർഗ്ഗീസ് എന്ന കായികാധ്യാപകനായുള്ള നിറഞ്ഞാട്ടമാണ് ചിത്രം മുഴുവൻ.ആദ്യമായി തനിക്ക് ലഭിച്ച കഥാപാത്രത്തെ മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ് കൈയ്യടക്കത്തോടെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.വളരെക്കുറഞ്ഞ കഥാപാത്രങ്ങളുടെ മനസ്സുകളിലൂടെയുള്ള സഞ്ചാരമാണ് ഒറ്റവാക്കിൽ പറഞ്ഞാൽ ഫൈനൽസ് എന്ന ചിത്രം.


മലയാളത്തിൽ ഇതിനുമുൻപും സ്പോർട്സ് ബെയിസ്ഡ് ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാൽ അതിൽ നിന്നെല്ലാം ഈ സിനിമയെ വ്യത്യസ്തമാക്കി നിർത്തുന്നത് താരങ്ങളുടെ മനസ്സ് നിറയ്ക്കുന്ന അസാമാന്യ പ്രകടനങ്ങൾ കൊണ്ട് മാത്രമാണ്. കേരളം അനവധി രാജ്യാന്തര കായിക താരങ്ങളെ ഇന്ത്യയ്ക്ക് സമ്മാനിച്ചിട്ടുണ്ട് എന്നാൽ ഒട്ടുമിക്കതാരങ്ങളും നേട്ടം കൊയ്യാൻ ഉള്ള അവസ്ഥ കൈവരിച്ചതെങ്ങനെയാണ് .അവരുടെ ജീവിതം എത്രത്തോളം സ്ട്രഗിൾ നിറഞ്ഞതാണ് എന്നതെല്ലാം അസാമാന്യമായ രീതിയിൽ തന്നെ ചിത്രം നമുക്കായി പറഞ്ഞു തരുന്നുണ്ട്.


സൈക്ലിങ്ങ് താരമായ ആലീസ് എന്ന നാട്ടിൻ പുറത്തുകാരിയുടെയും അവളുടെ അച്ഛനായ കായികാധ്യാപകൻ വർഗ്ഗീസ് മാഷിന്റെയും അവളുുടെ കൂട്ടുകാരൻ മാനുവലിന്റെയും ജീവിതയാത്രയാണ് ഈ സിനിമ.ഒളിമ്പിക്സ് ലക്ഷ്യമിട്ട് പരിശീലനം നടത്തുന്ന ആലീസിന് അവിടെ നിന്ന് മെഡൽ നേടിയെത്തുക എന്നത് അവളുടെ അപ്പന്റെ സ്വപ്ന സാക്ഷാ്ത്കാരം കൂടിയാണ്. എന്നാൽ അതിനായുള്ള ശ്രമത്തിനിടയിൽ അവളുടെയും അവളുടെ ചുറ്റുമുള്ള വരുടെയും ജീവിതത്തെ തന്നെമാറ്റി മറിക്കുന്ന ഒരു സംഭവം ഉണ്ടാകുന്നു തുടർന്നങ്ങോട്ട് കൈവിട്ടു പോയതിനെ ഒക്കെയും തിരികെ പിടിക്കാനുള്ള ഒരു കൂട്ടം സാധരണക്കാരായ മനുഷ്യരുടെ തീവ്രമായ ശ്രമങ്ങളും അവരുടെ ജീവിതവിജയവുമാണ് സിനിമ നമ്മളോട് പറയുന്നത്.


ചുറ്റുപാടുകളിൽ നിന്ന് നമുക്ക് കണ്ടു പരിജയമുള്ളവരെ അവരുടെ ജീവിതത്തെയാണ് സംവിധായകനും ടീമും കാഴ്ച്ചകാർക്കായി സമ്മാനിച്ചിരിക്കുന്നത്. അതു കൊണ്ട് തന്നെ സിനിമയിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ നമ്മുടെ ഉള്ളകത്തേക്കാണ് കയറുന്നത്.


രജിഷ വിജയൻ തന്റെ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ പുലർത്തുന്ന സൂക്ഷ്മത അവരുടെ കരിയറിനു തന്നെ ഗുണമാകും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ആലീസ് എന്ന സൈക്ലി്ങ്ങ് താരത്തിന്റെ വേഷം.ആ കഥാപാത്രം ആകുന്നതിന് വേണ്ടി അവർ നടത്തിയ പ്രയത്നനങ്ങങളുടെ മുഴുവൻ ഫലവും സ്ക്രീനിൽ കാണാനുമുണ്ട് .


നമ്മുടെ കായിക മേഖലയിൽ നടമാടുന്ന മുഴുവൻ പുഴുക്കുത്തുകൾക്ക് നേരെയുള്ള വിരൽ ചൂണ്ടൽ കൂടിയായി മാറുന്നുണ്ട് ഫൈനൽസ്. സ്പോർട്സ് രംഗത്ത് കാലകാലങ്ങളായി നടക്കുന്ന അഴിമതികൾ അധികം ജനമറിയാറില്ല അത്തരത്തിൽ നോക്കുമ്പോൾ അഴിമതിക്കെതിരെയുള്ള രാഷ്ട്രീയ പ്രഖ്യാപനം കൂടിയാണ് ഈ സിനിമ.


മനോഹരങ്ങളായ പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കിയ കൈലാസ് മേനോനും അതുപോലെ ചിത്രത്തിന്റെ ഛായാഗ്രാഹകൻ സുധീപ് ഇളമണും കലാസംവിധായകൻ ത്യാഗുതവനൂരും ശബ്ദ്ധലേഖനം നടത്തിയ ഹരികുമാാറും കൈയടി അർഹിക്കുന്നു.


ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച മണിയൻപിള്ള രാജു, ടിനിടോം, സോന നായർ പേരറിയാത്ത മറ്റെല്ലാ താരങ്ങളും വളരെ ഭംഗിയായി തന്നെഅവരവരുടെ കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.


ഈ ഓണക്കാലത്ത് ഇറങ്ങിയ സിനിമകളിൽ മൂല്യം കൊണ്ട് ഒന്നാം സ്ഥാനം ഫൈനൽസിന് തന്നെയെന്ന് പറയാം. ഈ അവധിക്കാലത്ത് തീയറ്ററുകളിൽ കുടുംബസമേതം ചെന്ന് കാണാവുന്ന ചിത്രങ്ങളിൽ ഇത് നിരാശപ്പെടുത്തില്ല എന്നുറപ്പാണ്.

GK

   

USER REVIEWS
Sreejith

Finals does not settle for easy resolutions and has a moving love story. The love story is nicely woven into the sports ... Show more
Finals does not settle for easy resolutions and has a moving love story. The love story is nicely woven into the sports film. It tries to get too clever in portions, raising its voice against the so-called system. But the subtle love story at the heart of this film is really moving. Suraj Venjaramoodu shows admirable restraint here, showing us what a good actor he can be when saddled with a challenging role. I see a bit of Johnpaul George (Guppy, Ambili) in P.R. Arun, the kind of director who uses the visual language more to convey complex human emotions.
MOVIE REVIEWS