 
            
ഞാൻ മനോഹരനുമായി സുരഭി ലക്ഷ്മി: ഫസ്റ്റ്ലുക്ക് പോസ്റ്റർ
Mar 20, 2020 SKSസുരഭി ലക്ഷ്മി നായികയായെത്തുന്ന ഞാൻ മനോഹരൻ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സുധി കോപ്പയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടത്.
ഉയരക്കുറവുള്ള അച്ഛനും മകനും അനുഭവിക്കുന്ന മാനസീക സംഘര്‍ഷങ്ങളും ആ മകന്റെ സ്വപ്‌നങ്ങളും അതിമനോഹരമായി പറഞ്ഞു പോകുന്ന ചിത്രത്തില്‍ മനോഹരന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി മനോരഞ്‌ജനും മകനായി മാസ്‌റ്റര്‍ ആദിഷും അഭിനയിക്കുന്നു. ശാരീരികമായ പരിമിധികള്‍ ഒരുവന്റെ സ്വപ്‌നങ്ങളുടെയോ കഴിവിന്റേയോ പരിധി നിശ്ചയിക്കാനുള്ള അളവുകോല്‍ അല്ലെന്ന് വ്യക്തമാക്കുകയാണ് ചിത്രം.
ലിദേഷ് ദേവസി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സുനില്‍ ജോസഫാണ്. ജിന്‍സ് കെ ബെന്നിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഏപ്രില്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിതിന്‍ പി മോഹനാണ് നിര്‍വഹിക്കുന്നത്. മേക്കപ്പ് റഷീദ് അഹമ്മദ്, കോസ്റ്റ്യും സുനില്‍ റഹ്മാന്‍, കലാ സംവിധാനം അരുണ്‍ പി അര്‍ജുന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശശി പൊതുവാള്‍.        Click the Movie button below for more info:
        Njan Manoharan
More News
 
                                
                             
                                
                             
                                
                             
                                
                             
                                
                             
                                
                             
                                
                             
                                
                             
                                
                             
                                
                            