ഓപ്പറേഷൻ ജാവ ചിത്രീകരണം പുരോഗമിക്കുന്നു

Jan 14, 2020 SKS


നവാഗതനായ തരുൺ മൂർത്തി തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഓപ്പറേഷൻ ജാവ. ബാലു വർഗീസും ലുക്മാനുമാണ്‌ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖം മമിതാ ബൈജുവാണ് നായിക. ഒരു കുപ്രസിദ്ധ പയ്യന് ശേഷം വി സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത്.


പൂർണ്ണമായും ഇൻവസ്റ്റിഗ്രേറ്റീവ് ത്രില്ലറായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. പൊലിസ് ഡിപ്പാർട്ട് മെന്‍റിൽ എത്തപ്പെടുന്ന ബി.ടെക് ധാരികളായ രണ്ടു യുവാക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.


വിനായകൻ, ധന്യാ, ഇർഷാദ്, ബിനു പപ്പു, പ്രശാന്ത് അലക്സാണ്ഡർ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. സംഗീതം നിർവഹിക്കുന്നത് ജൈക്സ് ബിജോയ് ആണ്. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണവും നിഷാദ് യുസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ചിത്രീകരണം പുരോഗമിക്കുന്നു. Click the Movie button below for more info:
Operation Java


COMMENTS
More News