ഒരു കാര്‍, ഒരു ഷോട്ട്,റിമ കല്ലിങ്കലിന്റെ 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' കാണാം ജൂലൈ 21 മുതല്‍ നീസ്ട്രീമില്‍

Jul 21, 2021 NRഒരു കാറില്‍ ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ചിരുക്കുന്ന ഒരു റിലേഷന്‍ഷിപ്പ് ഡ്രാമ 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' ജൂലൈ 21 മുതല്‍ നീസ്ട്രീമില്‍ പ്രദര്‍ശനത്തിന് എത്തുന്നു. റിമാ കല്ലിങ്കലും ജിതിന്‍ പുത്തഞ്ചേരിയുമാണ് പ്രധാന കഥാപത്രത്തില്‍ എത്തുന്നത്. ഡോണ്‍ പാലാത്തറ എഴുതി സംവിധാനം ചെയുന്ന ചിത്രം രക്ഷിതാക്കളുടെ അറിവില്ലാതെ ലിവ് ഇന്‍ റിലേഷന്‍്ഷിപ്പിലായ മരിയ എന്ന ജേര്‍ണലിസ്റ്റിന്റെയും ജിതിന്‍ എന്ന ആക്ടറിന്റെയും കഥയാണ് പറയുന്നത്. അവരുടെ ബന്ധത്തിന്റെ സ്വഭാവവും സമൂഹത്തില്‍ അതിന്റെ മൂല്യവും തമ്മിലുള്ള വ്യത്യാസം സിനിമയ്ക്ക് ഒരു ഡാര്‍ക്ക് ഹ്യൂമര്‍ നല്‍കുന്നു. ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുത്ത ഈ ചിത്രം ബീ കേവ് മൂവീസിന്റെ ബാനറില്‍ ഷിജോ കേ ജോര്‍ജ്ജാണ് നിര്‍മ്മിച്ചിരിക്കുന്നത്.


റിമാ കല്ലിങ്കല്‍, ജിതിന്‍ പുത്തഞ്ചേരി, നീരജ രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജി ബാബുവാണ് ചിത്രത്തിന്റ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പശ്ചാത്തലസംഗീതം ബേസില്‍ സി ജെ, സൗണ്ട് മിക്‌സിങ്ങ് ഡാന്‍ ജോസ്, ലോക്കേഷന്‍ സൗണ്ട് ആദര്‍ശ് ജോസഫ് പാലമറ്റം, സൗണ്ട് എഡിറ്റിങ് അരുണ്‍ വര്‍മ്മ, ലിറിക്‌സ് ഷെറിന്‍ കാതറിന്‍, കളറിങ്ങ് ലിജു പ്രഭാകര്‍, പബ്ലിസിറ്റി ഡിസൈന്‍സ് ദിലീപ് ദാസ് എന്നിവരാണ്. Click the Movie button below for more info:
Santhoshathinte Onnam Rahasyam


COMMENTS
More News