സുനാമിയുടെ ഷൂട്ടിങ് പുനരാരംഭിച്ചു

സുനാമിയുടെ ഷൂട്ടിങ് പുനരാരംഭിച്ചു

Jun 15, 2020 K R Rejeesh

ലാല്‍, ലാല്‍ ജൂനിയര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന "സുനാമി " എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഇന്ന് എറണാക്കുളത്ത് ആരംഭിച്ചു.



പാന്‍ഡ ഡാഡ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണി നിര്‍മ്മിക്കുന്ന സുനാമി എന്ന ചിത്രത്തില്‍ ബാലു വര്‍ഗ്ഗീസ്,


അജു വര്‍ഗ്ഗീസ്,മുകേഷ്,ഇന്നസെന്റ്,സുരേഷ് കൃഷ്ണ,അരുണ്‍,സിനോജ് വര്‍ഗ്ഗീസ്,ബെെജു കുട്ടന്‍, ആരാധ്യ ആന്‍,നിഷ മാത്യു,ദേവീ അജിത്,വത്സല മേനോന്‍,ശില്പ,സ്മിനു തുടങ്ങിയ പ്രമുഖര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈചിത്രത്തിന്റെ തിരക്കഥ സംഭാഷണം ലാല്‍ എഴുതുന്നു.അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സംഗീതം-യാഖ്സാന്‍ ഗ്രേ പെരേര,നേഹ നായര്‍,എഡിറ്റര്‍-രതീഷ് രാജ്.



എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അനൂപ് വേണു ഗോപാല്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനീഷ് പെരുമ്പിലാവ്,കല-പ്രതാപ് രവീന്ദ്രന്‍,വസ്ത്രാലങ്കാരം-പ്രവീണ്‍ വര്‍മ്മ,മേക്കപ്പ്-ആര്‍ ജി വയനാടന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-നിതിന്‍ മെെക്കിള്‍,സ്റ്റില്‍സ്-ഷിജിന്‍ പി രാജ്,പരസ്യക്കല-ഹെസ്ടണ്‍ ലിനോ,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ജസ്റ്റിന്‍ കൊല്ലം, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.


Click the Movie button below for more info:
Tsunami



More News